സാംസ്കാരിക നായകര്‍' എന്നല്ല 'സാംസ്കാരിക നായ്ക്കള്‍' എന്നാണ് വിളിക്കേണ്ടത്; ടി.പി.സെന്‍കുമാർ
കോഴിക്കോട്: 'പാടത്ത് പണിക്ക് വരമ്ബത്തു കൂലി' എന്നു പറഞ്ഞ ചിലര്‍ കശ്മീരിന്റെ കാര്യം വന്നപ്പോള്‍ പറയുന്നത് പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു പോവണമെന്നാണെന്നും ഇങ്ങനെയുള്ളവരെ കുറച്ചുനാള്‍ കശ്മീരില്‍ താമസിപ്പിക്കണം. ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും. അല്ലെങ്കില്‍ ഇവരുടെ വെടി തീരും. മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞു.
ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികര്‍ മരിച്ചുവീണപ്പോഴും 'സാംസ്കാരിക നായകര്‍' മിണ്ടിയില്ല. ഇവരെ വിളിക്കേണ്ടത്് 'സാംസ്കാരിക നായ്ക്കള്‍' എന്നാണ്. യജമാനന്‍ പറയുന്നതനുസരിച്ചു കുരയ്ക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇങ്ങനെ വിശേഷിപ്പിച്ചത്, അല്ലാതെ നായ്ക്കളെ അധിക്ഷേപിക്കാനല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

No comments