Breaking News

അഭിനന്ദന്‍ വര്‍ദ്ധമാന്റെ യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്തു


ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചുള്ള വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണ് യൂട്യൂബിനു നിര്‍ദേശം നല്‍കിയത്.

എന്നാല്‍ അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.ഇതിനിടെ അഭിനന്ദനെ നാളെ വിട്ടയയ്‌ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചു. പാക് പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിലാണ് പ്രഖ്യാപനം.

സമാധാന സന്ദേശമായാണ് തീരുമാനം.വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നടപടി.

No comments