Breaking News

കോണ്‍ഗ്രസ് ആംആദ്മി സഖ്യം : തീരുമാനം ഉടൻ

കോണ്‍ഗ്രസ് - ആംആദ്മി പാര്‍ട്ടി സഖ്യത്തില്‍ തീരുമാനം ഇന്ന് രാത്രിയിലുണ്ടാകുമെന്ന് സൂചന. ഡല്‍ഹിയിലും ഹരിയാനയിലും ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണ ആയതായാണ് സൂചന.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി പി.സി.സി അധ്യക്ഷ ഷില ദീക്ഷിത്, ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ എന്നിവരുമായി നടത്തുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്.

നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി രാഹുല്‍ ഗാന്ധി സഖ്യം സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ഹരിയാനയില്‍ മത്സരിക്കാനായി എത്ര സീറ്റ് ലഭിക്കുന്നുവോ അത്രയും സീറ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എ.എ.പിയുടെ നിലപാട്.

No comments