പൊലീസ് ആസ്ഥാനത്ത് ആളുകളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി സ്ഥാപിച്ച റോബോട്ട് വര്‍ക് ഷോപ്പിൽ
പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമെന്ന വാദത്തോടെയാണ് പോലീസ് ആസ്ഥാനത്ത് റോബോട്ടിനെ സ്ഥാപിച്ചത്. എന്നാലിപ്പോള്‍ പോലീസ് ആസ്ഥാനത്തെത്തുന്ന ആളുകളെ സ്വീകരിക്കാന്‍ റോബോട്ടില്ല. റോബോട്ട് പണിമുടക്കി വര്‍ക് ഷോപ്പിലായതാണ് ഇതിന് കാരണം. സംസ്ഥാന പൊലീസിലെ മോഡണൈസേഷന്റെയും പൊലീസ് സേനയില്‍ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ റിസപ്ഷനില്‍ ആളുകളെ സ്വീകരിക്കാനും ഒരു റിസപ്ഷനിസ്റ്റിന്റെ പണി നോക്കാനുമായി റോബോട്ടിനെ നിര്‍ത്തിയത്.
ഉദ്ഘാടന ദിവസം റോബോട്ടിനെക്കൊണ്ട് മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യിപ്പിക്കുകയും ചെയ്‌തിരുന്നു. കേരള പൊലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചത്.
പക്ഷേ നാല് മാസം കൊണ്ട് ഈ റോബോട്ട് പ്രവര്‍ത്തിക്കാതെയായിരിക്കുകയാണ്.

No comments