Breaking News

ഒളിക്യാമറാ ഓപ്പറേഷന്‍: എം.കെ.രാഘവന്‍ നാളെ വരണാധികാരിക്ക് മൊഴി നല്‍കും; മൊഴിയെടുക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തി ൽ

ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുരുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്‍ നാളെ ജില്ലാ വരണാധികാരിക്ക് മൊഴി നല്‍കും. രാഘവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടര്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരിക്കുന്നത്. ടിവി 9 പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ കൃത്രിമം നടത്തിയതാണന്ന് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന് ജില്ലാകലക്ടര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒളിക്യാമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാഘവനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

അതേസമയം, തങ്ങളുടെ ദൃശ്യങ്ങള്‍ ഒറിജിനലാണെന്നാണ് ചാനല്‍ അവകാശപ്പെട്ടിരിക്കുന്നത്. ഏതുതരത്തിലുള്ള ഫോറന്‍സിക പരിശോധനയ്ക്കും തയ്യാറാണെന്നും ചാനല്‍ മേധാവികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

No comments