നിഖില്‍ ഗൗഡ പരാജയപ്പെട്ടേക്കും; അമ്ബലങ്ങള്‍ കയറിയിറങ്ങി കുമാരസ്വാമി
മണ്ഡ്യയിലെ ദള്‍ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡ പരാജയപ്പെട്ടേക്കുമെന്ന ഇന്റലിജന്‍സ് വിവരം ചോര്‍ന്നതോടെ, കര്‍ണാടകയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും കൊടുംപിരി കൊണ്ടിരിക്കുകയാണ്..
നാടിളക്കി നടന്ന പ്രചാരണം കണ്ടവരൊക്കെ പ്രവചിച്ചത് ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും നടിയുമായ സുമലതയെക്കാള്‍ മുന്നിലാണ് ചലച്ചിത്ര താരം കൂടിയായ നിഖില്‍ എന്നാണ്. മണ്ഡ്യയിലെ കര്‍ഷകനൊപ്പം ഞാറുനട്ടും പൊരിവെയിലു വകവയ്ക്കാതെ അനുയായികളെ ഇളക്കി മറിച്ചും നിഖില്‍ നടത്തിയ പ്രചാരണം വോട്ടായി മാറുമെന്ന് ദള്‍ ഉറച്ചുവിശ്വസിച്ചു.
ഇതിനിടയിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ദള്‍ നടത്തിയ രഹസ്യ സര്‍വെയും ചോര്‍ന്നത്.
ഇതേടെ നിഖില്‍ ഗൗഡയുടെ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായി. സമ്മര്‍ദ്ദത്തിലായ കുമാരസ്വാമി ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയും ജ്യോത്സ്യന്മാരെ കണ്ടും പരിഹാരകര്‍മ്മങ്ങളുടെ സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുന്നു .

No comments