Breaking News

ക​ള്ള​വോ​ട്ടി​ന് ക​ള​ക്ട​റും ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്നു: രാ​ജ്മോ​ഹ​ന്‍ ഉ​ ഉണ്ണിത്താൻ


കാ​സ​ര്‍​ഗോ​ഡ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ നൂ​റോ​ളം ബൂ​ത്തു​ക​ളി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നു മൗ​നാ​നു​വാ​ദം ന​ല്‍​കി​യെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍. ബൂ​ത്തു​ക​ളി​ല്‍ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ ഇ​രു​ത്താ​ന്‍ സി​പി​എ​മ്മു​കാ​ര്‍ സ​മ്മ​തി​ച്ചി​ല്ല. ഇ​രു​ന്ന​വ​രെ അ​ടി​ച്ചോ​ടി​ച്ചു. ഇ​തെ​ല്ലാം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും പോ​ലീ​സും മൂ​ക​സാ​ക്ഷി​യാ​യി നോ​ക്കി​നി​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം മു​പ്പ​തു​വ​ര്‍​ഷം കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ ജ​യി​ച്ചു​പോ​ന്ന​ത് ക​ള്ള​വോ​ട്ട് കൊ​ണ്ടാ​ണെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി​രി​ക്കു​ന്നു.

എ​ന്നാ​ല്‍ ക​ള്ള​വോ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ബാ​ധി​ക്കി​ല്ല. ഇ​ത്ത​വ​ണ വ​മ്ബി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കും. റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ക്കാ​ര്യം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

No comments