Breaking News

അശ്ലീല സൈറ്റുകള്‍ക്ക് ഈ രാജ്യത്തും നിയന്ത്രണം

ഇന്ത്യയ്ക്ക് പിന്നാലെ അശ്ലീല സൈറ്റുകള്‍ക്ക് പൂട്ടിട്ട് ഇംഗ്ലണ്ട്.ഇത്തരം വെബ്‌സൈറ്റുകളില്‍ പതിനെട്ടു വയസിന് താഴെ പ്രായമായവര്‍ അടിമപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണമെന്നും ജൂലൈ 15നു നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നീലച്ചിത്രങ്ങള്‍ കാണുവാന്‍ തന്റെ പേരും വിലാസവും ജന്മദിനവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഇത് വെബ്‌സൈറ്റുകള്‍ പാലിക്കാത്ത പക്ഷം ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദ് ചെയ്യും.

No comments