Breaking News

ഇത്തവണ 'കടക്ക് പുറത്ത്' അല്ല, 'മാറി നില്‍ക്കങ്ങോട്ട്... 'തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ​ മാദ്ധ്യമങ്ങളെ വീണ്ടും ആട്ടി പുറത്താക്കി മുഖ്യമന്ത്രി.. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തന്നെ സംഭവിക്കാന്‍ പോകുന്നതെന്തെന്ന് വ്യക്തം !

തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 3 പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ്ങിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ തന്നെ അത് ആര്‍ക്ക് ഗുണം ചെയ്യുമെന്ന് വ്യക്തം.

ഉയര്‍ന്ന വോട്ടിംഗിനെക്കുറിച്ച്‌ അഭിപ്രായം അറിയാന്‍ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് 'മാറി നില്‍ക്ക്, അങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.
ഇത്തവണ 'കടക്ക് പുറത്തി'നു പകരം മറ്റൊരു രീതിയിലുള്ള ആട്ടിയോടിക്കല്‍.

പോളിംഗ് ശതമാനത്തിലെ ഉയര്‍ച്ച ആര്‍ക്ക് അനുകൂലമായി മാറുമെന്ന് പറയാന്‍ സമയമെടുക്കുമെങ്കിലും ആര്‍ക്ക് എതിരാണെന്ന് പറയാന്‍ രാഷ്ട്രീയം വിലയിരുത്തുന്നവര്‍ക്ക് ഒരു നിമിഷം മതി, ഇടത് സര്‍ക്കാരിന്

സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലായിരുന്നു വാശിക്ക് വോട്ടു ചെയ്യല്‍ എന്ന് വ്യക്തം.
ശബരിമല കോടതി വിധിയെതുടര്‍ന്ന്‍ സര്‍ക്കാര്‍ സ്വീകരിച്ച 'ശബരിമല ആക്ഷന്‍' ഇത്തവണ ഇടതുപക്ഷത്തിന് കനത്ത അടിയായി മാറുമെന്ന് ഉറപ്പാണ് ജനം കൂട്ടത്തോടെയെത്തി വോട്ട് ചെയ്ത് മടങ്ങിയതിന് കാരണമെന്ന് വ്യക്തം.

ജനത്തിന് പ്രതികരിക്കാന്‍ ലഭിച്ച അവസരം അവര്‍ ഭംഗിയായി നിര്‍വഹിച്ചു എന്നുവേണം കരുതാന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഉണ്ടാകുന്നതെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ ഭരണകക്ഷിയില്‍ നിന്നു തന്നെ അപസ്വരങ്ങള്‍ ഉയരാം. നേതൃമാറ്റം പോലും ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.

തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാദ്ധ്യമങ്ങളോടും മാദ്ധ്യമപ്രവര്‍ത്തകരോടും നല്ല സഹിഷ്‌ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരിലും അമ്ബരപ്പുളവാക്കുകയാണുണ്ടായത്.
നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാദ്ധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു.

No comments