Breaking News

ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍എംപിഐ പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്ന് കെകെ രമ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനാണെന്ന പി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ആര്‍എംപി നേതാവ് കെകെ രമ.

ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍എപി പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്നായിരുന്നു രമ പറഞ്ഞത്. ആര്‍എംപി വോട്ടുകള്‍ സിപിഐഎമ്മിന് കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും രമ പറഞ്ഞു.

ആര്‍എംപിയുടെ വോട്ടുകളൊക്കെ കൈപ്പത്തിചിഹ്നത്തില്‍ കുത്തിക്കാന്‍ കഴിയുമെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.കൊലപാതക രാഷ്ടീയമൊന്നുമല്ല വടകരയില്‍ ചര്‍ച്ചയായത്.

പോളിങ് വര്‍ധനവിന്റെ അടിസ്ഥാനവും അതല്ല. യഥാര്‍ത്ഥത്തില്‍ ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളാണ് ജനങ്ങള്‍ വലിയ തോതില്‍ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ കാരണമായതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

ഇത്തവണ 82.48 ആണ് പോളിംഗ് ശതമാനമാണ് വടകരയിലെ പോളിങ് ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും കാണുന്നത്. തലശേരി, കൂത്തുപറമ്ബ് മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തിലാണ് ഇടതിന്റെ പ്രതീക്ഷ.

No comments