നാലാം ഘട്ടം : പ്രചാരണം സമാപിച്ചു, നാളെ വോട്ടെടുപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാളെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ ഇന്നലെ പ്രചാരണം അവസാനിച്ചു.
ബീഹാര്‍ (5), ജമ്മു കാശ്മീര്‍ (അനന്ത്നാഗ്), ജാര്‍ഖണ്ഡ് (3), മദ്ധ്യപ്രദേശ് (6), മഹാരാഷ്‌ട്ര (17), ഒഡിഷ (6), രാജസ്ഥാന്‍ (13), യു.പി (13), പശ്‌ചിമ ബംഗാള്‍ (8) എന്നീ സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. 945 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ഉത്തര്‍പ്രദേശിലെ അസംഗഡില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കനൗജില്‍ ഭാര്യ ഡിംപിള്‍ യാദവ്, സുല്‍ത്താന്‍പൂരില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി, ഉന്നാവോയില്‍ സിറ്റിംഗ് എം.പി സാക്ഷി മഹാരാജ്, മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ്, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ രാകേഷ് സിംഗ്, ബീഹാറിലെ ബെഗുസാരായില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, സി.പി.ഐയുടെ കനയ്യകുമാര്‍, പശ്‌ചിമ ബംഗാളിലെ അസന്‍സോളില്‍ ബി.ജെ.പി എം.പി ബബുല്‍ സുപ്രിയോ, ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കോണ്‍ഗ്രസിന്റെ കീര്‍ത്തി ആസാദ് തുടങ്ങിയവര്‍ നാളെ ജനവിധി തേടുന്നു.

No comments