Breaking News

ജനങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാന്‍ എനിക്ക് അവകാശമില്ല, മെയ് 23 വരെ കാത്തിരിക്കാം'

വൈകിയാണ് വന്നതെങ്കിലും തൃശ്ശൂരില്‍ ഇരുമുന്നണികള്‍ക്കൊപ്പം പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെത്തി സുരേഷ് ഗോപി. അങ്ങനെ തൃശ്ശൂരില്‍ വാശിയേറിയ ത്രികോണ മത്സരം സൃഷ്ടിക്കുകയും ചെയ്തു. അതോടെ തൃശൂരില്‍ താമര വിരിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പ്രചാരണങ്ങള്‍ക്കും എല്ലാം അവധികൊടുത്ത് സുരേഷ് ഗോപി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിനിടയില്‍ തൃശ്ശൂരിലെ വിജയപ്രതീക്ഷകളെക്കുറിച്ച്‌ താരത്തോട് ഒരു ചോദ്യം, തൃശ്ശൂര്‍ ആര്‍ക്ക് അനുകൂലമായി വിധിയെഴുതിയെന്നാണ് വിലയിരുത്തല്‍? അതിന്റെ ഉത്തരം.

'ജനങ്ങള്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് പ്രവചിക്കാന്‍ എനിക്ക് ഒരു അവകാശവും ഇല്ല.

എന്നെ പാര്‍ട്ടി ഒരു ജോലി ഏല്‍പ്പിച്ചു. മുന്നിലുണ്ടായിരുന്നത് 17 ദിവസങ്ങളാണ്. ആ 17 ദിവസവും ഞാന്‍ കഠിന്വാധ്വാനം ചെയ്തു പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്വം പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷം എം.പി എന്ന നിലയില്‍ ഞാന്‍ എന്ത് ചെയ്തു എന്ന് ജനങ്ങളോട് കൃത്യമായി പറഞ്ഞിട്ടുണ്ട്.

ഒപ്പം എന്റെ പ്രാപ്തിയളക്കാനും. ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു വിലയിരുത്തലുകളും ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. ജനങ്ങളുടെ വിധിയെഴുത്ത് ആ പെട്ടിയിലുണ്ട് പെട്ടി പറയട്ടെ കാര്യങ്ങള്‍. അതല്ലാതെ ചുമ്മാ സംസാരിട്ടിച്ച്‌ കാര്യമില്ല. അതുകൊണ്ട് മെയ് 23 വരെ കാത്തിരിക്കാം.' - സുരേഷ് ഗോപി പറഞ്ഞു

No comments