Breaking News

അ​മേ​ഠി​യി​ലെ ജ​ന​ങ്ങ​ളെ വി​ല​ക്കെ​ടു​ക്കാ​മെ​ന്ന് ആ​രും ക​രു​ത​രു​ത്; തു​റ​ന്ന​ടി​ച്ച്‌ പ്രി​യ​ങ്ക

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു​ക​ള്‍ നേ​ടു​ന്ന​തി​ന് ബി​ജെ​പി പ​ണ​മ​ട​ക്കം ന​ല്‍​കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ​ണ​വും, വ​സ്ത്ര​ങ്ങ​ളും, ഷൂ​സു​മെ​ല്ലാം ന​ല്‍​കി​യാ​ണ് ബി​ജെ​പി സാ​ധാ​ര​ണ​ക്കാ​രി​ല്‍ നി​ന്ന് വോ​ട്ട് നേ​ടാ​ന്‍ നോ​ക്കു​ന്ന​തെ​ന്ന് പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ പോ​ലും മു​ന്നി​ല്‍ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന​ത് ആ ​ജ​ന​ങ്ങ​ള്‍​ക്ക് നാ​ണ​ക്കേ​ടാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

അ​മേ​ഠി​യി​ലെ ജ​ന​ങ്ങ​ള്‍ ആ​രു​ടെ മു​ന്നി​ലും യാ​ന​യു​മാ​യി ചെ​ന്നി​ട്ടി​ല്ല.

അ​മേ​ഠി​യി​ലെ​യും, റാ​യ്ബ​റേ​ലി​യി​ലെ​യും ജ​ന​ങ്ങ​ളെ 12 വ​യ​സു​മു​ത​ല്‍ ത​നി​ക്ക് അ​റി​യാ​മെ​ന്നും അ​വ​രെ​ക്കു​റി​ച്ചോ​ര്‍​ത്ത് ത​നി​ക്ക് അ​ഭി​മാ​ന​മാ​ണു​ള്ള​തെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ര്‍​ത്തു.

No comments