രാഹുലിന്റെ പത്രിക സ്വീകരിച്ചില്ല, സരിതയുടെ സ്വീകരിച്ചു: അമേതിയില്‍ നാടകീയ ട്വിസ്റ്റ്
ഉത്തര്‍പ്രദേശിലെ അമേതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ സരിത. എസ്.നായര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക ഇന്നലെ സ്വീകരിച്ചിരുന്നില്ല. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാഹുലിന്റെ പത്രിക സ്വീകരിക്കാതിരുന്നത്.
രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിഷയങ്ങള്‍ ഉള്‍പ്പെടെ പത്രിക 22ന് പരിഗണിക്കും.
അതേസമയം, രാഹുലിന്റെ പത്രിക സ്വീകരിക്കാത്തത് കോണ്‍ഗ്രസ് ക്യാമ്ബുകളില്‍ ആശങ്ക പടര്‍ത്തി.
കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.
എറണാകുളത്തും, വയനാട്ടിലും മത്സരിക്കുവാന്‍ നേരത്തെ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും പത്രിക തള്ളപ്പെട്ടിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിതയുടെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകള്‍ തള്ളിയത്. ഇതിന് പിന്നാലെയാണ് അമേതിയിലേക്ക് മത്സരിക്കുവാന്‍ സരിത നാമനിര്‍ദേശപത്രിക നല്‍കിയത്.
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച് ലോക്സഭയിലേക്ക് പോകാനല്ലെന്നും, ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോട് ജയിക്കാന്‍ തനിക്കാവില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് താന്‍ മത്സരിക്കുന്നത് എന്നും സരിത പറഞ്ഞിരുന്നു.

No comments