Breaking News

കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കല്ലട ബസുകള്‍ റോഡ് നികുതിയിനത്തില്‍ നല്‍കാനുള്ളത് തൊണ്ണൂറ് ലക്ഷം രൂപ

കല്ലട ബസുകള്‍ റോഡ് നികുതിയിനത്തില്‍ നല്‍കാനുള്ളത് തൊണ്ണൂറ് ലക്ഷം രൂപ. കര്‍ണ്ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തിയ ഇനത്തില്‍ 90,25,200 രൂപയാണ് നികുതിയിനത്തില്‍ അടക്കാനുള്ളത്.

അന്തര്‍ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കലുള്ള റോഡ് നികുതി 2014 ല്‍ വര്‍ധിപ്പിച്ചിരുന്നു. നികുതി വര്‍ധിപ്പിച്ചതോടെ കല്ലട ബസുടമ സുരേഷ് കല്ലട കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ ഹൈക്കോടതി സുരേഷ് കല്ലടയുടെ ഹര്‍ജി തള്ളുകയും നികുതി അടക്കാന്‍ നിര്‍ദേശിക്കുകയാമായിരുന്നു. എന്നാല്‍ സുരേഷ് കല്ലട ഇത് പാലിച്ചിട്ടില്ല.

No comments