Breaking News

സംസ്ഥാനത്ത് പോളിംഗിനിടെ നാലു പേര്‍ കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചവരില്‍ ഒരു സ്ത്രീയും

സംസ്ഥാനത്ത് പോളിംങ് പുരോഗമിക്കുന്നതിനിടെ മൂന്നിടത്തായി മൂന്ന് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി എന്നിവരാണ് മരിച്ചത്.

പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവല്‍ രക്ഷിക്കാനായില്ല.

രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

പാനൂരിനടുത്ത് ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തില്‍പ്പെട്ട പ്രദേശമാണ് ചൊക്ലി. ഇവരുടെ മൃതദേഹം ഇപ്പോള്‍ ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: കുമാരന്‍, മക്കള്‍: രേഷ്മ, വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വച്ചാണ് ചാക്കോ മത്തായി മരിച്ചത്.

കൊല്ലം കിളികൊല്ലൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മണി കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാം നമ്ബര്‍ ബൂത്തില്‍ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് കാണാത്തതിനെത്തുടര്‍ന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments