Breaking News

എറണാകുളത്ത് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം


എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം.

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എറണാകുളത്ത് മത്സരം. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞത് കേരളത്തില്‍ ത്രികോണ മത്സരമാണ് എന്നാണ് എന്നാല്‍ മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപിയും, കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് മത്സരമെന്നും അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററില്‍ കുറിച്ചു.

എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ സിറ്റിംങ് മണ്ഡലമാണ് എറണാകുളം. കെവി തോമസാണ് നിലവിലെ എംപി.

No comments