Breaking News

വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നാ​ലു​ട​ന്‍ ഉ​ത്ത​ര​വ്

വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന സം​ബ​ന്ധി​ച്ച്‌ വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​ശേ​ഷം ഇ​റ​ക്കും. ചാ​ര്‍​ജ് വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​നു​ള്ള റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ അ​ന്തി​മ യോ​ഗം ചേ​രു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി​യ​തോ​ടെ നി​ര​ക്ക് വ​ര്‍​ധ​ന ഉ​ത്ത​ര​വ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ര​വി​റ​ങ്ങാ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​യാ​ലും മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​കും ചാ​ര്‍​ജ് വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ന്ന​ത്. ഗാ​ര്‍​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക്രോ​സ് സ​ബ്സി​ഡി നി​ര്‍​ത്ത​ലാ​ക്കാ​നും വ്യ​വ​സാ​യ​ത്തി​നു​ള്ള വൈ​ദ്യു​തി വി​ല കു​റ​​ക്കാ​നു​മു​ള്ള നി​ര്‍​ദേ​ശം ഉ​ള്‍​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന വൈ​ദ്യു​തി ഭേ​ദ​ഗ​തി ബി​ല്ല് പ്ര​കാ​ര​മാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്.

ആദ്യവര്​ര്‍​ഷം സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി വ​രു​ന്ന ക്രോ​സ് സ​ബ്സി​ഡി 20 ശ​ത​മാ​നം കു​റ​യ്ക്കാ​നും മൂ​ന്നു​വ​ര്‍​ഷം​കൊ​ണ്ട് സ​ബ്സി​ഡി പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നും നി​ര്‍​ദേ​ശി​ക്കു​ന്ന അ​പേ​ക്ഷ​യാ​ണ് വൈ​ദ്യു​തി ബോ​ര്‍​ഡ് സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ സ​ബ്സി​ഡി ഇ​ല്ലാ​ത്ത വൈ​ദ്യു​തി​യാ​കും ഗാ​ര്‍​ഹി​ക ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കു​ക.

No comments