Breaking News

ശ്രീ​ല​ങ്ക​യ്ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ഇ​ന്ത്യ

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച സ്ഫോ​ട​ന​ത്തി​ല്‍ വി​റ​ങ്ങ​ലി​ച്ചു നി​ല്‍​ക്കു​ന്ന ശ്രീ​ല​ങ്ക​യ്ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ഇ​ന്ത്യ. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പ​ങ്കു​വ​ച്ച​ത്. ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നോ​ട് അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു ന​ല്‍​ക​ണ​മെ​ന്ന് താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​വ​ര്‍ അ​റി​യി​ച്ചു.

ആ​വ​ശ്യ​മെ​ങ്കി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ ല​ങ്ക​യി​ലേ​ക്ക് അ​യ​ക്കാ​ന്‍ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും സു​ഷ​മ അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

നേ​ര​ത്തെ സ്ഫോ​ട​ന പ​ര​മ്ബ​ര​ക​ളി​ല്‍​പ്പെ​ട്ട് മൂ​ന്ന് ഇ​ന്ത്യ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നെ ഉ​ദ്ധ​രി​ച്ച്‌ സു​ഷ​മ സ്വ​രാ​ജ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

No comments