Breaking News

എസ്‌എസ്‌എല്‍സി പരീക്ഷാഫല പ്രഖ്യാപനം മെയ് എട്ടിനുള്ളിൽ


എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മേയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. ഉത്തരക്കടലാസ് മൂല്ല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ടാബുലേഷനും മറ്റ് നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും.

2932 സെന്ററുകളിലായി ഇത്തവണ 4,35,142 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.ഇതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണുള്ളത്. സ്വകാര്യ രജിസ്‌ട്രേഷന്‍പ്രകാരം 1867 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് മൂല്ല്യനിര്‍ണ്ണയം നടന്നത്. ഏപ്രില്‍ 4 മുതല്‍ 12 വരെയായി ഒന്നാംഘട്ടവും, 16നും 17നും ഇടയിലായി രണ്ടാം ഘട്ടവും, മൂന്നാംഘട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25ന്് മൂന്നാഘട്ടവും നടന്നു.

54 കേന്ദ്രീകൃത ക്യാമ്ബിലായിരുന്നു മൂല്യനിര്‍ണ്ണയം.

No comments