Breaking News

ക​​ല്യോ​​ട്ട് ഇ​​ര​​ട്ട​​ക്കൊ​​ല : 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം

ക​​ല്യോ​​ട്ടെ യൂ​​ത്ത് കോ​​ണ്‍​​ഗ്ര​​സ് പ്ര​​വ​​ര്‍​​ത്ത​​ക​​രാ​​യ കൃ​​പേ​​ഷ്, ശ​​ര​​ത് ലാ​​ല്‍ എ​​ന്നി​​വ​​രെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ പ്ര​​തി​​ക​​ളാ​​യ 14 സി​​പി​​എം പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍​​ക്കെ​​തി​​രേ ക്രൈം ​​ബ്രാ​​ഞ്ച് ഹൊ​​സ്ദു​​ര്‍​​ഗ് കോ​​ട​​തി​​യി​​ല്‍ കു​​റ്റ​​പ​​ത്രം സ​​മ​​ര്‍​​പ്പി​​ച്ചു. കേ​​സ് അ​​ന്വേ​​ഷ​​ണോ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ മ​​ല​​പ്പു​​റം ക്രൈം​​ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി പി.​​എം. പ്ര​​ദീ​​പ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30ന് ​​ഹോ​​സ്ദു​​ര്‍​​ഗ് ചീ​​ഫ് ജു​​ഡീ​​ഷ​​ല്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി (ര​​ണ്ട്) യി​​ല്‍ കു​​റ്റ​​പ​​ത്രം ന​​ല്‍​​കി​​യ​​ത്. 14 പ്ര​​തി​​ക​​ളി​​ല്‍ ഓ​​രോ​​രു​​ത്ത​​ര്‍​​ക്കും 900 പേ​​ജു​​ള്ള കു​​റ്റ​​പ​​ത്ര​​മാ​​ണ് മ​​ജി​​സ്ട്രേ​​റ്റ് പി.​​എം.

സ​​ല്‍​​മ​​ത്ത് മു​​മ്ബാ​​കെ സ​​മ​​ര്‍​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 17 നു ​​രാ​​ത്രി​​യാ​​ണ് ശ​​ര​​ത് ലാ​​ലും കൃ​​പേ​​ഷും കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ചു സി​​പി​​എം ലോ​​ക്ക​​ല്‍ ക​​മ്മി​​റ്റി​​യം​​ഗം ക​​ല്യോ​​ട്ട് ഏ​​ച്ചി​​ല​​ടു​​ക്ക​​ത്തെ എ. ​​പീ​​താം​​ബ​​ര​​ന്‍ അ​​ട​​ക്കം 14 പേ​​രെ പ്ര​​തി ചേ​​ര്‍​​ത്തു ബേ​​ക്ക​​ല്‍ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു.​​ പ​​ല ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി അ​​റ​​സ്റ്റി​​ലാ​​യ 12 പ്ര​​തി​​ക​​ള്‍ ഇ​​പ്പോ​​ഴും ജ​​യി​​ലി​​ലാ​​ണ്.

രാ​​ഷ്‌​​ട്രീ​​യ എ​​തി​​ര്‍​​ചേ​​രി​​ക​​ള്‍ ത​​മ്മി​​ലു​​ള്ള വൈ​​രാ​​ഗ്യം വ്യ​​ക്തിവി​​രോ​​ധ​​ത്തി​​ലെ​​ത്തി​​യ​​താ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു കു​​റ്റ​​പ​​ത്ര​​ത്തി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്. 229 സാ​​ക്ഷി​​ക​​ളാ​​ണ് കേ​​സി​​ലു​​ള്ള​​ത്. 105 തൊ​​ണ്ടി​​മു​​ത​​ലു​​ക​​ള്‍ കൂ​​ടാ​​തെ അ​​മ്ബ​​തോ​​ളം രേ​​ഖ​​ക​​ള്‍ തെ​​ളി​​വാ​​യി കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യി​​ട്ടു​​ണ്ട്. പ്ര​​തി​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച അ​​ഞ്ചു കാ​​റു​​ക​​ള്‍, ര​​ണ്ടു ജീ​​പ്പു​​ക​​ള്‍, അ​​ഞ്ചു ബൈ​​ക്കു​​ക​​ള്‍ എ​​ന്നി​​വ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി.

കേ​​സി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ എ​​ട്ടു​​വ​​രെ പ്ര​​തി​​ക​​ളാ​​യ പീ​​താം​​ബ​​ര​​ന്‍ (45), ഏ​​ച്ചി​​ല​​ടു​​ക്ക​​ത്തെ സ​​ജി സി. ​​ജോ​​ര്‍​​ജ് (40), ച​​പ്പാ​​ര​​പ്പ​​ട​​വ് ഒ​​ടു​​വ​​ള്ളി കാ​​വു​​ങ്ക​​ല്‍ സ്വ​​ദേ​​ശി ഏ​​ച്ചി​​ല​​ടു​​ക്കം പൊ​​ടോ​​ളി​​ത്ത​​ട്ടി​​ല്‍ കെ.​​എം. സു​​രേ​​ഷ് (27), ഓ​​ട്ടോ ഡ്രൈ​​വ​​ര്‍ കെ. ​​അ​​നി​​ല്‍​​കു​​മാ​​ര്‍ (33), കു​​ണ്ടം​​കു​​ഴി മ​​ലാ​​ങ്കാ​​ട്ടെ ലോ​​റി ജീ​​വ​​ന​​ക്കാ​​ര​​ന്‍ എ. ​​അ​​ശ്വി​​ന്‍ (അ​​പ്പു - 18 ), പ്ലാ​​ക്കാ​​ത്തൊ​​ട്ടി​​യി​​ലെ ജീ​​പ്പ് ഡ്രൈ​​വ​​ര്‍ ആ​​ര്‍. ശ്രീ​​രാ​​ഗ് (കി​​ട്ടു - 2 2), ക​​ല്യോ​​ട്ടെ ജി. ​​ഗി​​ജി​​ന്‍ (26), കു​​ണ്ടം​​കു​​ഴി സ്വ​​ദേ​​ശി​​യും പാ​​ക്കം വെ​​ളു​​ത്തോ​​ളി​​യി​​ലെ താ​​മ​​സ​​ക്കാ​​ര​​ന്‍ എ. ​​സു​​ബീ​​ഷ് (29) എ​​ന്നി​​വ​​ര്‍ കൊ​​ല​​പാ​​ത​​ക​​ത്തി​​ല്‍ നേ​​രി​​ട്ടു ബ​​ന്ധ​​മു​​ള്ള​​വ​​രാ​​ണെ​​ന്ന് കു​​റ്റ​​പ​​ത്ര​​ത്തി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്.

ഒ​​ന്‍​​പ​​ത് മു​​ത​​ല്‍ 12 വ​​രെ പ്ര​​തി​​സ്ഥാ​​ന​​ത്തു​​ള്ള ത​​ന്നി​​ത്തോ​​ട്ടെ എ. ​​മു​​ര​​ളി (36), ക​​ണ്ണോ​​ത്ത് താ​​ന​​ത്തി​​ങ്കാ​​ല്‍ ടി. ​​ര​​ഞ്ജി​​ത് (26), ത​​ന്നി​​ത്തോ​​ട്ടെ പ്ര​​ദീ​​പ​​ന്‍ (കു​​ട്ട​​ന്‍ - 42), പ​​ള്ളി​​ക്ക​​ര ആ​​ല​​ക്കോ​​ട്ടെ കാ​​ലി​​ച്ചാ​​ന്‍ മ​​ര​​ത്തി​​ങ്കാ​​ല്‍ കാ​​വേ​​രി സ​​ദ​​ന​​ത്തി​​ല്‍ ബി. ​​മ​​ണി​​ക​​ണ്ഠ​​ന്‍ (39) എ​​ന്നി​​വ​​ര്‍​​ക്കെ​​തി​​രേ ഗൂ​​ഢാലോ​​ച​​ന കു​​റ്റ​​മാ​​ണ് ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​ത്.

13-ാം പ്ര​​തി സി​​പി​​എം പെ​​രി​​യ ലോ​​ക്ക​​ല്‍ സെ​​ക​​ട്ട​​റി എ​​ന്‍. ബാ​​ല​​കൃ​​ഷ്ണ​​ന്‍ (62), 14-ാം പ്ര​​തി ഉ​​ദു​​മ ഏ​​രി​​യ സെ​​ക്ര​​ട്ട​​റി കെ. ​​മ​​ണി​​ക​​ണ്ഠ​​ന്‍ (39) എ​​ന്നി​​വ​​ര്‍ തെ​​ളി​​വു​​ക​​ള്‍ ന​​ശി​​പ്പി​​ക്കാ​​നും പ്ര​​തി​​ക​​ളെ ര​​ക്ഷ​​പ്പെ​​ടാ​​ന്‍ സ​​ഹാ​​യി​​ച്ചു​​വെ​​ന്നാ​​ണ് കേ​​സ്.

No comments