Breaking News

സ്‌കൂള്‍ രേഖകള്‍ തടയാന്‍ പ്രിന്‍സിപ്പലിന് അധികാരമില്ല

വിദ്യാര്‍ത്ഥികള്‍ നല്‍കാനുള്ള നിയമാനുസൃതമായ ഫീസോ മറ്റ് തുകയോ അടച്ചില്ലെന്ന കാരണത്താല്‍ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റോ മാര്‍ക്ക് ലിസ്റ്റോ മറ്റ് രേഖയോ തടയാന്‍ പ്രധാനാദ്ധ്യാപകന് അധികാരമില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വ്യക്തമാക്കി. ഇത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. ഇക്കാര്യത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ എന്നിവര്‍ ഉത്തരവിറക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടിയുടെ ടി.സി തടഞ്ഞ പരാതി തീര്‍പ്പാക്കിയാണ് കമ്മിഷന്‍ ചെയര്‍മാന്‍ പി.

സുരേഷ്, അംഗം കെ. നസീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

No comments