എക്സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പല എക്സിറ്റ് പോളുകളും പ്രവചിച്ച കാര്യങ്ങള്‍ പാളിപ്പോയ ചരിത്രമുണ്ട്. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തന്നെ അധികാരത്തില്‍ വരും എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളുടെയും പ്രവചനം.
പക്ഷേ വന്നത് യുപിഎ ആണ്. ഒരൂഹത്തെപ്പറ്റി വേറെ ഉൗഹങ്ങള്‍ വച്ച് ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല. ഫലപ്രഖ്യാപനം വരെ കാത്തിരിക്കുകയല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. കേരളത്തില്‍ എല്‍ഡിഎഫ് വലിയ വിജയം നേടും. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്ക്കും മനസിലായി. ഇപ്പോള്‍ അവരുടെ ഇടയില്‍തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ശബരിമലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ആദ്യമെടുത്ത നടപടിയും തെരഞ്ഞെടുപ്പിനു ശേഷം സ്വീകരിച്ച നടപടിയും അതാണ്. ഇപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതാധികാര സമിതി അവിടെയുള്ള പ്രവൃത്തികള്‍ അതിവേഗത്തില്‍ തീര്‍ക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. അടുത്ത ശബരിമല സീസണ് ആകുന്പോഴേക്കും ഇതേവരെ കണ്ട ശബരിമലയായിരിക്കില്ല കാണാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments