അവസാന നിമിഷം വജ്രായുധം പുറത്തെടുത്ത് പ്രിയങ്ക, അപ്രതീക്ഷിത നീക്കത്തില്‍ പകച്ച് എതിരാളികൾ...
ഉത്തര്‍പ്രദേശിലെ അതിനിര്‍ണായകമായ 14 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ ആവനാഴിയിലെ അവസാന അമ്ബും പുറത്തെടുത്ത് കോണ്‍ഗ്രസ് നേതൃത്വം.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ പേരില്‍ അംഗീകൃത സാമൂഹിക പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മദ്രസാ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പേഴ്സണല്‍ കത്തുകള്‍ അയയ്‌ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
നിലവില്‍ നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കോണ്‍ഗ്രസ് അധികാരത്തില്‍ കയറിയാല്‍ പരിഹാരം കാണുമെന്ന് കത്തില്‍ വാഗ്‌ദ്ധാനം ചെയ്യുന്നു.
തിങ്കളാഴ്‌ച ബൂത്തിലേക്കെത്തുന്ന 14 മണ്ഡലങ്ങളിലെ സ്ത്രീ വോട്ടര്‍മാരെ പ്രത്യേകം കാണാനും കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു.
പരസ്യപ്രചാരണം അവസാനിക്കുന്ന ശനിയാഴ്‌ച പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രത്യേക സംഗമം അമേത്തിയിലെ കോര്‍വയില്‍ സംഘടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ആരോഗ്യ മേഖലയ്‌ക്ക് വേണ്ടി പ്രത്യേക ബഡ്‌ജറ്റ് അവതരിപ്പിക്കുമെന്നും ഹെല്‍ത്ത് സെക്‌ടറിലേക്ക് കൂടുതല്‍ പണം അനുവദിക്കുമെന്നും പ്രിയങ്കാ ഗാന്ധി തന്റെ കത്തില്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ആശാ വര്‍ക്കര്‍മാകും അംഗനവാടി ജീവനക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടുവെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ശമ്ബള ഇനത്തില്‍ കുടിശിക വരുത്തിയ തുക മുഴുവനും കൊടുത്ത് തീര്‍ക്കുമെന്നും കത്തില്‍ പറയുന്നു.
സാധാരണ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. സംയോജിക ശിശു ക്ഷേമ പദ്ധതി പുനരുജ്ജീവിപ്പിക്കും. വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ഒഴിവുകളെല്ലാം 2020ഓടെ നികത്തുമെന്നും വാഗ്‌ദ്ധാനത്തില്‍ പറയുന്നു.
രാജ്യത്ത് ഏറെ മാറ്റങ്ങള്‍ക്ക് കാരണമായ തൊഴിലുറപ്പ് പദ്ധതി വീണ്ടും സജീവമാക്കുമെന്നും പ്രിയങ്ക കത്തില്‍ പറയുന്നു.
അതേസമയം, സഹോദരനനും സഹോദരിയും ചേര്‍ന്ന് കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവു പ്രതികരിച്ചു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അമേത്തിയെ അവഗണിച്ചുവെന്നും ഇനിയും കള്ളങ്ങള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments