Breaking News

അഞ്ചാം ഘട്ടത്തിനൊരുങ്ങി രാജ്യം; നിര്‍ണായക മണ്ഡലങ്ങളില്‍ പോരാട്ടം, ബംഗാളില്‍ അതീവ ജാഗ്രത

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാതി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിങ്കളാഴ്ചയാണ് അഞ്ചാം ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ് ബറേലി, രാഹുല്‍ ഗാന്ധിയുടെ അമേഠി, ലക്നൗ തുടങ്ങിയ മണ്ഡലങ്ങള്‍ അഞ്ചാം ഘട്ടിത്തില്‍ ജനവിധി തേടും. പ്രധാന മണ്ഡലങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് റാലിയുമായി സജീവമാകുകയാണ് രാഷ്ട്രീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, മായാവതി. അഖിലേഷ് യാദവ് തുടങ്ങിവരെല്ലാം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുകയാണ്.

No comments