Breaking News

രാജീവ് ഗാന്ധി നാവിക സേനയുടെ കപ്പലില്‍ യാത്ര ചെയ്തത് ഔദ്യോഗിക അവശ്യങ്ങള്‍ക്കായി

രാജീവ് ഗാന്ധി നാവിക സേനയുടെ കപ്പലില്‍ തിരുവനന്തപുരത്ത് നിന്നും ലക്ഷ്വദീപിലേക്ക് പോയത് ഔദ്യോഗിക അവശ്യങ്ങള്‍ക്കായാണെന്ന് വിശദീകരണവുമായി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി രാജീവ് ഗാന്ധിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിരന്തരം കള്ളം പറയുന്ന ഒരാളായി പ്രധാനമന്ത്രി മാറിയെന്നും അന്ന് രാജീവ് ഗാന്ധിയുടെ കൂടെ വിദേശികള്‍ ആരും തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments