രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച സിപിഎം തരംതാണതായി സതീശന് പാച്ചേനി
പിലാത്തറയില്‍ റീപോളിംഗ് നടക്കുന്ന ബൂത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച സിപിഎം ബാര്‍ബേറിയന്മാരെപ്പോലെ തരംതാണ ശൈലി സ്വീകരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി.
ഇത്തരം ശൈലി സിപിഎം തുടരുന്നത് അവരുടെ കാടന്‍ സംസ്കാരം അവസാനിപ്പിക്കാന്‍ തയാറല്ലെന്നു വ്യക്തമാക്കുകകൂടിയാണ്.
ഡിവൈഎസ്പിയുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെയാണ് യുഡിഎഫ് റീപോളിംഗിന്റെ പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചത്. സംഘടിച്ചെത്തിയ സിപിഎം ക്രിമിനലുകള്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്യുകയും മൈക്ക് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ തകര്‍ക്കുകയുമായിരുന്നു.
അക്രമങ്ങള്‍ അരങ്ങേറുമ്ബോള്‍ സ്ഥലം സിഐയും എസ്ഐയും അവിടെ കാഴ്ചക്കാരായി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. സിപിഎം ഓഫീസിലെ ശമ്ബളക്കാരായി ജോലിചെയ്യുന്നവരെപ്പോലെ അക്രമിസംഘങ്ങള്‍ക്ക് ഒത്താശചെയ്യുന്ന പോലീസിനെയാണു പിലാത്തറയില്‍ കണ്ടത്. ഈ എസ്ഐയും സിഐയും പോലീസ് സേനയ്ക്കുതന്നെ അപമാനമാണ്.
ഒടുവില്‍ ഐജിയെയും എസ്പിയെയും ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് പോലീസില്‍നിന്ന് ഇടപെടല്‍ ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെ ജനാധിപത്യധ്വംസന സംസ്കാരം നാടിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്നും പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

No comments