Breaking News

മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളെ ഭയമാണെന്നും യെച്ചൂരി

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിമുഖീകരിച്ചതിനെ വിമര്‍ശിച്ച്‌ സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മോദി ഇന്ന് നടത്തിയത് വാര്‍ത്താ സമ്മേളനം അല്ലെന്നും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെടലെന്നും യെച്ചൂരി പരിഹസിച്ചു. മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും അതിനാല്‍ മാധ്യമങ്ങളെ ഭയമാണെന്നും യെച്ചൂരി വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ' അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു.

അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

No comments