Breaking News

നോട്ട് നിരോധനത്തിന്റെ സമയത്ത് നരേന്ദ്രമോദി മന്ത്രിമാരെ വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു ; ഇതാണ് സത്യം ; പ്രത്യേക സുരക്ഷാ സംഘത്തെ എന്റെ സുരക്ഷക്കും വിന്യസിക്കപ്പെട്ടിരുന്നു, അവരാണ് എന്നോട് ഇത് പറഞ്ഞത്. ' ; മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.നോട്ട് നിരോധനത്തിന്റെ സമയത്ത് മോദി മന്ത്രിമാരെ അദ്ദേഹത്തിന്റെ വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

'നോട്ട് നിരോധനത്തിന്റെ സമയത്ത് നരേന്ദ്രമോദി മന്ത്രിമാരെ അദ്ദേഹത്തിന്റെ 7 റേസ് കോഴ്‌സ് റോഡിലുള്ള വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതാണ് സത്യം. പ്രത്യേക സുരക്ഷാ സംഘത്തെ എന്റെ സുരക്ഷക്കും വിന്യസിക്കപ്പെട്ടിരുന്നു. അവരാണ് എന്നോട് ഇത് പറഞ്ഞത്. 'ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലാക്കോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനയെ കളിയാക്കികൊണ്ട് പ്രധാനമന്ത്രി ജീവിക്കുന്നത് സ്വപ്‌നലോകത്താണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

നോക്കൂ പ്രധാനമന്ത്രിയുടെ അറിവ് എത്രയുണ്ടെന്ന്, അവര്‍ വ്യോമസേനയോട് പറഞ്ഞത് ഭയപ്പെടാനൊന്നുമില്ലെന്നാണ്. ഇന്ത്യന്‍ വിമാനങ്ങളെ മറക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് കഴിയുമെന്നാണ്.

അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിന്റെതായ ലോകത്താണ്. അദ്ദേഹം ആരെയാണ് കേള്‍ക്കേണ്ടത് അവരെ പോലും മോദി കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.' രാഹുല്‍ഗാന്ധി പറഞ്ഞു.

No comments