Breaking News

റീപോളിംഗ്: വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാകില്ല

കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ-പോളിംഗിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാനാകില്ല. കാസര്‍കോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളാണ് രഹസ്യമാക്കി സൂക്ഷിയ്ക്കുക. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ക്ക് മാത്രമേ ഇവിടത്തെ ദൃശ്യങ്ങള്‍ കാണാനാകൂ. ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയാണെന്നും അതിനാലാണ് രഹസ്യമാക്കി വച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ കൂടിയായ കളക്ടര്‍മാരുടെ നടപടി.

No comments