സുരക്ഷാ ജീവനക്കാര്‍ക്കെതിരായ പരാമര്‍ശം; കേജരിവാളിന്റെ സുരക്ഷ പിന്‍വലിക്കണമെന്ന് ബിജെപി
ആംആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ സുരക്ഷ പിന്‍വലിക്കണമെന്ന് ബിജെപി. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത് പോലെ താനും സുരക്ഷാ ജീവനക്കാരാല്‍ കൊല്ലപ്പെടുമെന്ന കേജരിവാളിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിനോടാണ് ബിജെപി ഇക്കാര്യം ആവശ്യപ്പെട്ടത്.
സുരക്ഷാ ജീവനക്കാരെ കേജരിവാളിന്റെ ഈ പ്രസ്താവന മാനസികമായി തകര്‍ത്തിരിക്കാമെന്നും അതിനാല്‍ എത്രയും വേഗം അവരെ സുരക്ഷാ ചുമതലയില്‍ നിന്നു തിരികെ വിളിക്കണമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.

No comments