ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത; ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചുവെന്ന് പി എസ് ശ്രീധരന്‍ പിള്ള
ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. യുഡിഎഫിന്‍റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നുവെന്ന് നേരത്തെ അഭിപ്രായപ്പെട്ട ശ്രീധരന്‍ പിള്ള എക്സിറ്റ്പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. ലാഭ നഷ്ടങ്ങള്‍ നോക്കിയല്ല ശബരിമല പ്രക്ഷോഭം ബിജെപി ഏറ്റെടുത്തതെന്നും അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരന്‍ പിള്ള വിശദീകരിച്ചു.
തിരുവനന്തപുരം ഒഴികെ സാധ്യത കല്‍പ്പിക്കാത്ത എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാമ്ബില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. എക്സിറ്റ് പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

No comments