കോണ്‍ഗ്രസിനെതിരായ കേസുകള്‍ റിലയന്‍സ് പിന്‍വലിക്കും
റാഫേല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനുമെതിരെ നല്‍കിയ 5,000 കോടിയുടെ മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് തീരുമാനിച്ചു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ പരിഗണനയിലുള്ള കേസുകളാണ് പിന്‍വലിക്കാനൊരുങ്ങുന്നത്. ഈ വിവരം എതിര്‍കക്ഷികളെ അറിയിച്ചിട്ടുണ്ടെന്ന് വാദിഭാഗം അഭിഭാഷകന്‍ രാകേഷ് പരീഖ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വേനലവധിക്കുശേഷമാവും കേസ് പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ കോടതി തുടങ്ങുക.
റാഫേല്‍യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പിനും ചെയര്‍മാന്‍ അനില്‍ അംബാനിക്കുമെതിരെ അപകീര്‍ത്തികരവും മാനനഷ്ടമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് എതിരായ കേസ്. റാഫേല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം മോദി നടത്തിയതിന് പത്ത് ദിവസം മുമ്ബാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കമ്ബനിക്ക് അനില്‍ അംബാനി രൂപംനല്‍കിയതെന്ന വാര്‍ത്ത നല്‍കിയതിനാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.

No comments