Breaking News

കള്ളവോട്ടില്‍ ഒരു കേസു കൂടി

ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്‌ത സി.പി.എം പ്രവര്‍ത്തകന്റെ പേരില്‍ പൊലീസ് കേസെടുത്തു. ചീമേനി കാരക്കാട് ശാരദയുടെ മകന്‍ കെ. ശ്യാംകുമാറിന്റെ പേരില്‍ ചീമേനി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

വരണാധികാരിയായ കാസര്‍കോട് ജില്ലാ കളക്‌ടറുടെ പരാതിയില്‍, ആള്‍മാറാട്ടം നടത്തിയ കുറ്റത്തിനാണ് കേസ്.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൂളിയാട് സ്‌കൂളിലെ 48-ാം നമ്ബര്‍ ബൂത്തില്‍ ശ്യാംകുമാര്‍ കള്ളവോട്ടു ചെയ്‌തത് വെബ് കാമറയില്‍ കണ്ടെത്തുകയായിരുന്നു. കള്ളവോട്ട് സംബന്ധിച്ച്‌ യു.ഡി.എഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്‌ടര്‍ ഡോ. സജിത് ബാബു അന്വേഷണം നടത്തി ശ്യാംകുമാറിന്റെ മൊഴിയെടുത്തു. വെബ് കാമറ വീണ്ടും പരിശോധിച്ച്‌ കള്ളവോട്ടു ചെയ്ടതതായി ഉറപ്പാക്കിയ ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

No comments