പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിയതോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്തുനത്തിന് വേണ്ടി പുതിയ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് . മെയ് 23-ന് ഫലം പ്രഖ്യാപിക്കുന്ന ദിവസം ദില്ലിയില്‍ സംയുക്തയോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാക്കളോട് സോണിയാ ഗാന്ധി അഭ്യര്‍ത്ഥിച്ചു.
ബിജെഡിയെ ഒപ്പം നിര്‍ത്താന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‍നായികുമായി കൂടിക്കാഴ്ച നടത്താനും കോണ്‍ഗ്രസ് തീരുമാനിക്കുന്നുണ്ട് . ഇതിന്‍റെ ആദ്യഘട്ടമായി നവീന്‍ പട്‍നായികുമായി ചര്‍ച്ചകള്‍ നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെ നിയോഗിച്ചു. നേരത്തേ ഫോനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മോദി നവീന്‍ പട്‍നായികിനെ കണ്ടിരുന്നു.
അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് പട്‍നായികിന്‍റേതെന്ന് മോദി പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദി വിരുദ്ധ പക്ഷത്തുള്ള പട്‍നായിക് മറുപക്ഷത്തേക്ക് പോകാതിരിക്കാന്‍ നിര്‍ണായകമായ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്സ് രംഗത്തു വന്നിരിക്കുന്നത് .

No comments