തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി ഒരാഴ്ച; കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുന്നു
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പടന്നക്കാട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ സ്ട്രോംഗ് റൂമുകള്ക്കൊരുക്കിയ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുന്നു. കാസര്‍ഗോഡ് ലോക്സഭ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രസാമഗ്രികളാണ് കോളജിലെ 15 സ്ട്രോംഗ് റൂമുകളിലായി സൂക്ഷിച്ചിരിക്കുന്നത്.
ത്രിതല സുരക്ഷാ സംവിധാനമാണ് സ്ട്രോംഗ് റൂമില്‍ ഒരുക്കിയിരിക്കുന്നത്. 16 ലോക്കല്‍ പോലീസും 24 മണിക്കൂറും കര്‍ശന സുരക്ഷാ പ്രവര്‍ത്തനത്തിലാണ് ഇവിടെ ഉളളത്.
ത്രിതല സുരക്ഷാ സംവിധാനമാണ് സ്ട്രോംഗ് റൂമില്‍ ഒരുക്കിയിരിക്കുന്നത്. 16 ലോക്കല്‍ പോലീസും 24 മണിക്കൂറും കര്‍ശന സുരക്ഷാ പ്രവര്‍ത്തനത്തിലാണ് ഇവിടെ ഉളളത്.

No comments