Breaking News

കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട്: റീ പോളിംഗ് നടത്തിയേക്കും, സ്വാഗതം ചെയ്ത് യുഡിഎഫ്



കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന പരാതി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ റീ പോളിംഗ് നടത്തിയേക്കും. ഇതുസംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ നാല് ബൂത്തുകളിൽ ഞായറാഴ്ച റീ പോളിംഗ് നടത്താനാണ് സാധ്യത._
_കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ചർച്ച നടത്തുകയാണ്. ഇതിന് ശേഷം തീരുമാനം അറിയിക്കും. റീ പോളിംഗ് സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ അറിയിച്ചിട്ടുണ്ട്.

No comments