Breaking News

കുളിയ്‌ക്കുന്നത് ഇഷ്‌ടമല്ല, പല്ലുതേയ്‌ക്കുന്ന്ത് വലിയ ജോലിയെന്ന് പാര്‍വതി


കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കുന്ന നായികയാണ് പാര്‍വതി. ഏറ്റവുമൊടുവില്‍ ഉയരെയിലെ പല്ലവി രവീന്ദ്രനെയാണ് പാര്‍വതി വെള്ളിത്തിരയിലെത്തിച്ചത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച്‌ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി.

ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്. കുളി ഇഷ്ടമല്ലാത്ത നിവരധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി ഇന്‍സ്പിരേഷന്‍ ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി. നിപ വൈറസ് രോഗ കാലത്തെ കുറിച്ച്‌ ആഷിഖ് അബു ഒരുക്കുന്ന വൈറസാണ് പാര്‍വതിയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം, ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം എന്നിവയിലും പാര്‍വതിയാണ് നായിക.

No comments