ആര്‍ടിഒമാര്‍ക്കെതിരെ ഹര്‍ജിയുമായി ടൂറിസ്റ്റ് ബസ് ഉടമകൾ
കല്ലട ബസില്‍ ഉണ്ടായ സംഭവത്തിന് ശേഷം മോട്ടോര്‍ വകുപ്പ് പരിശോധന കര്ശനമാക്കിയിരുന്നു. ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ടൂറിസ്റ്റ് ബസ് ഉടമകളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബസ്സുകളെ അനാവശ്യമായി തടഞ്ഞ് നിര്‍ത്തി ട്രിപ്പ് മുടക്കുന്നുവെന്നും അകാരണമായി ഫൈന്‍ അടപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒമാരെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം പതിനാലിന് കോടതി പരിഗണിക്കും.

No comments