പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടില്‍ തിരിമറി; അന്വേഷണം അവസാന ഘട്ടത്തിലേക്ക്
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകളുടെ ശേഖരണത്തിലും വിനിയോഗത്തിലും തിരിമറി നടന്നുവെന്ന ആരോപണത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. എല്ലാ പൊലീസ് ജില്ലകളിലും സംശയ നിഴലിലുള്ള പൊലീസ് അസോസിയേഷന്‍ നേതാക്കളെയും പോസ്റ്റല്‍ വോട്ടുകള്‍ ക്രോഡീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന അഡി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും നേരില്‍കണ്ടാണ് വിവരശേഖരണം നടത്തുന്നത്.
ജില്ലാ തലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങളും തെളിവുകളും സഹിതം സംസ്ഥാന ഇന്റലിജന്‍സ് മേധാവി ടി.കെ വിനോദ് കുമാര്‍ രണ്ടുദിവസത്തിനകം പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
തിരഞ്ഞെടുപ്പ് ജോലിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷന്‍ നേതാക്കള്‍ സ്വീകരിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്.
രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. പൊലീസുകാരുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ ഇടപെടലുകള്‍ ഉണ്ടായതായി ബോദ്ധ്യപ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്ന് ഡി.ജി.പി അറിയിച്ചു.

No comments