Breaking News

സഹല്‍ അബ്ദുസ്സമദ് മൂന്ന് വര്‍ഷത്തേക്ക് കൂടി ബ്ലാസ്‌റ്റേര്‍സ് കുപ്പായത്തില്‍; ഇന്ത്യന്‍ ഓസിലിന്റെ കരാര്‍ നീട്ടിയത് അടിപൊളി വീഡിയോയിലൂടെ ആഘോഷമാക്കി കൊമ്ബന്മാർ

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി മധ്യനിരതാരം സഹല്‍ അബ്ദുല്‍ സമദ് മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അടിപൊളി വീഡിയോയിലൂടെയാണ് 'ഇന്ത്യന്‍ ഓസിലിന്റെ' കരാര്‍ നീട്ടിയ വിവരം ബ്ലാസ്‌റ്റേര്‍സ് പുറത്തുവിട്ടത്.

'സഹല്‍ ഇനി നമ്മുടെ സ്വന്തം' എന്ന ക്യാപ്ഷനോടുകൂടിയാണ് ട്വിറ്ററില്‍ ബ്ലാസ്‌റ്റേഴ്‌സ് വീഡിയോ പങ്കുവെച്ചത്. നിങ്ങളുടെ 'ഇഷ്ട കളിക്കാരനാരെന്ന് കേരളത്തോട് ചോദിച്ചപ്പോള്‍ ഒരു പേര് മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്..സഹല്‍... ഒരു സംസ്ഥാനം മുഴുവന്‍ സഹലിനെ ആഘോഷമാക്കുമ്‌ബോള്‍ നീയും അവര്‍ക്കൊപ്പം ആഘോഷിക്കുക.. സഹല്‍ 2022'.

ബ്ലാസ്‌റ്റേഴ്‌സ് പുറത്തിറക്കിയ വീഡിയോയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേര്‍സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച താരമാണ് സഹല്‍. ഐഎസ്‌എല്ലില്‍ മികച്ച 'എമേര്‍ജിങ്ങ് പ്ലെയര്‍' പുരസ്‌കാരം നേടിയത് സഹലായിരുന്നു.

No comments