Breaking News

മോദി പ്രധാന നുണയന്‍.... കുറച്ച്‌ പണിയും കൂടുതല്‍ സംസാരവും ഉള്ള സ്ത്രീകളെ പോലെയെന്ന് സിദ്ദു!!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുപ്പമേറിയ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ദു. മോദിജി നവവധുവിനെ പോലെയാണ്. അവര്‍ അടുക്കളയില്‍ കുറച്ച്‌ ഭക്ഷണം മാത്രമാണ് ഉണ്ടാക്കുക. എന്നാല്‍ കൂടുതല്‍ സംസാരിച്ച്‌ കൊണ്ടിരിക്കും. എന്നാല്‍ അയല്‍വീടുകളെ താന്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കും. ഇതാണ് മോദി സര്‍ക്കാര്‍ അഞ്ച് കൊല്ലമായി ചെയ്യുന്നത്. കുറഞ്ഞ പണിയും കൂടുതല്‍ സംസാരവുമാണ് നടക്കുന്നതെന്നും സിദ്ദു പറഞ്ഞു.

അതേസമയം സിദ്ദുവിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കറുത്ത ഇന്ത്യക്കാരെ പുറത്താക്കണമെന്ന സിദ്ദുവിന്റെ പരാമര്‍ശവും വിവാദത്തിലായിട്ടുണ്ട്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു വംശീയവാദിയാണെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു. കോണ്‍ഗ്രസാണ് രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കിയത്. മൗലാന അബ്ദുള്‍ കലാം ആസാദ്, മഹാത്മാ ഗാന്ധി എന്നിവരുടെ പാര്‍ട്ടിയാണിത്. അവര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം വാങ്ങി. ഇപ്പോള്‍ ഇന്‍ഡോറില്‍ ജനങ്ങള്‍ക്ക് കറുത്ത ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം വാങ്ങി തരേണ്ട സമയമാണെന്നുമാണ് സിദ്ദു പറഞ്ഞത്.

അതേസമയം പ്രധാനമന്ത്രി ആസ്ഥാന നുണയനാണെന്ന് സിദ്ദു പറഞ്ഞു. രാജ്യത്തിന്റെ വിഭജന നായകനാണെന്നും, അംബാനിയുടെയും അദാനിയുടെയും ബിസിനസ് മാനേജരാണെന്നും സിദ്ദു ആരോപിച്ചു. കഴിഞ്ഞ ദിവസം ടൈം മാഗസിന്‍ മോദിയെ ഡിവൈഡര്‍ ഇന്‍ ചീഫ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു സിദ്ദുവിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി തുറന്ന ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അതുപോലെ മോദിയെ താനും ക്ഷണിക്കുകയാണെന്ന് സിദ്ദു പറഞ്ഞു.

ഞാനൊരു സിഖുക്കാരനാണ്. ഞാന്‍ നിങ്ങളെ ജിഎസ്ടിയുടെ പേരില്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയാണ്. രണ്ടു കോടതി തൊഴില്‍ നിങ്ങള്‍ വാഗ്ദാനം ചെയ്ത കാര്യത്തിലും ചര്‍ച്ച നടത്താം. കള്ളപണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞതിലും ചര്‍ച്ച നടത്താം. ഞാന്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ എന്നെന്നേക്കുമായി ഉപേക്ഷിക്കാമെന്നും സിദ്ദു വ്യക്തമാക്കി. ഇന്ത്യയിലെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളെയും മോദി തകര്‍ത്തു. സൈന്യത്തെ മോദി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചെന്നും സിദ്ദു പറഞ്ഞു.

ബംഗാള്‍ പിടിക്കാന്‍ ത്രിപുരയിലെ ആര്‍ക്കിെടക്ടുമായി ബിജെപി.... കളം മാറ്റി മമത, മിഷന്‍ 22 പൊളിച്ചു!!

No comments