വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ മേയ് 23 ന് സംസ്ഥാനത്ത് ഡ്രൈ ഡേ. ഡ്രൈ ഡേയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിക്കുകയാണ്. 21 മുതല്‍ 23 വരെ ഡ്രൈ ഡേ ആയിരിക്കുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുന്ന വിവരം. എക്സൈസ് കമ്മിഷണറുടെ ഓഫിസും ബെവ്റിജസ് കോര്‍പറേഷനും ഈ വിവരം തെറ്റാണെന്ന് അറിയിച്ചു. 23 ന് ഡ്രൈ ഡേ ആയിരിക്കുമെന്ന് ഏപ്രില്‍ മാസത്തില്‍ തന്നെ തീരുമാനമായതാണെന്നും ഇത് സംബന്ധിച്ച തീരുമാനത്തില്‍ മാറ്റം വന്നിട്ടില്ലെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

No comments