Breaking News

റോഡ് ഷോയ്ക്കിടെ ഒരാള്‍ മരിച്ച സംഭവം ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരുന്നു

 ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ ഒരാള്‍ മരിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരുന്നു. ബംഗാളില്‍ രാവിലെ 11 നാണ് യോഗം ചേരുക.

അമിത് ഷായുടെ വാഹന വ്യൂഹത്തിന് നേരെ കല്‍ക്കട്ട സര്‍വകലാശാല ക്യാമ്ബസില്‍ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ ക്യാമ്ബസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്തു.

No comments