തര്‍ക്കം രൂക്ഷം; സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കുമെന്ന് ജോസ്.കെ.മാണി
കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്മാന് പദവിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സമവായമില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തും. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് മുമ്ബ് മറ്റ് കമ്മിറ്റികള്‍ വിളിക്കണമെന്ന നിലപാടിലാണ് ഇടക്കാല ചെയര്മാന് പി.ജെ.ജോസഫ്.
സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തില്‍ തെറ്റില്ല. തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കുമെന്നും കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും പി.ജെ.ജോസഫ് നിലപാടെടുത്തു.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡറാണ് നേതാവാകേണ്ടത്. അതനുസരിച്ച് സി.എഫ്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാകുമെന്നും ജോസഫ് വ്യക്തമാക്കുന്നു.

No comments