Breaking News

പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന്‍ സ്ഥാനാര്‍ത്ഥിയാകും, തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തില്ല

 പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പനെ മത്സരിപ്പിക്കാന്‍ എന്‍.സി.പി തീരുമാനം. കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗമാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെക്കുറിച്ച്‌ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എന്‍.സി.പി നേതൃത്വം അറിയിച്ചു. എന്‍.സി.പിയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം എല്‍.ഡി.എഫില്‍ അറിയിക്കുമെന്ന് എന്‍.സി.പി ദേശീയ സമിതി അംഗം സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു.

അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ മണ്ഡലത്തില്‍ കെ.എം.മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.

No comments