Breaking News

ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എയും 10 ജില്ലാപഞ്ചായത്തംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു


പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ എം.എല്‍.എയും 10 ജില്ലാ പഞ്ചായത്ത്​ അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ്​ എം.എല്‍.എ വില്‍സണ്‍ ചംപ്രമാരി, സൗത്ത്​ ദിനജ്​പുര്‍ ജില്ലാ പഞ്ചായത്ത്​​ പ്രസിഡന്‍റ്​ ലിപികാ റോയ്​, ഒമ്ബത്​ പഞ്ചായത്ത്​ അംഗങ്ങള്‍ എന്നിവരാണ്​ ബി.ജെ.പിയില്‍ ചേര്‍ന്നത്​.
പ്രസിഡന്‍റ്​ ഉള്‍പ്പെടെ 10 അംഗങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയിലേക്ക്​​ മാറിയതോടെ ദിനജ്​പുര്‍ ജില്ലാ പഞ്ചായത്ത്​ ബി.ജെ.പിയുടെ അധികാരത്തില്‍ എത്തി. ഇതോടെ ദിനജ്​പുര്‍ ബംഗാളില്‍ പ്രതിപക്ഷം ഭരിക്കുന്ന ഏക ജില്ലാ പഞ്ചായത്തായി. 2018 ല്‍ നടന്ന പഞ്ചായത്ത്​ തെരഞ്ഞെടുപ്പില്‍ 22 ജില്ലാ പഞ്ചായത്തുകളും തൃണമൂല്‍ കോണ്‍ഗ്രസ്​ തൂത്തുവാരിയിരുന്നു.

No comments