Breaking News

രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ല: കൊടിക്കുന്നില്‍ സുരേഷ്

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച ഒരുമാസത്തെ സമയപരിധി ഇന്നവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും രാഹുലിന് പകരം മറ്റൊരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു. നെഹ്റു കുടുംബാംഗം തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് പൊതുവികാരമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് തൊട്ടുപിന്നാലെ കഴിഞ്ഞ 25 ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത രാഹുല്‍ പ്രഖ്യാപിച്ചത്.

No comments