പഴയ നൂറിന്റെ കളിയില്ല; ഹെല്‍മെറ്റില്ലെങ്കില്‍ 1000, മദ്യപിച്ചാല്‍ 10,000, പിഴ ഇനി കഠിനം !
ട്രാഫിക് നിയംലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടി കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹനനിയമത്തില്‍ ഭേതഗതി കൊണ്ടുവന്നു. നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴ തുക ഇരട്ടിയൈലധികമാക്കി വര്‍ധിപ്പിക്കുകയും. കൂടുതല്‍ ഭേതഗതികള്‍ ഉള്‍പ്പെടുത്തി നിയമത്തെ വിപുലപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത് ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ദ്രിസഭ അംഗീകാരം നല്‍കി.
ഹെക്ല്മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ ഇനി 1000 രൂപയും മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ 10000 രൂപയും പിഴയടക്കേണ്ടി വരും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള അടിയന്തര സര്‍വീസുകള്‍ തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴയടക്കേണ്ടിവരും. അതേസമയം അപകടങ്ങളെ തുടര്‍ന്നുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ക്ലെയിമുകളും നടപടി ക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്.

No comments