Breaking News

സാജന്റെ ആത്മഹത്യക്ക് കാരണക്കാരി പി.കെ.ശ്യാമള തന്നെ; ആവര്‍ത്തിച്ച്‌ ഭാര്യ ബീന

സാജന്റെ ആത്മഹത്യക്ക് കാരണക്കാരി ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള തന്നെയെന്ന് ആവര്‍ത്തിച്ച്‌ ഭാര്യ ബീന. ശ്യാമള പറയുന്നത് മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും ബീന പറഞ്ഞു.
ആന്തൂരില്‍ പ്രവാസി സംരഭകന്‍ സാജന്‍ ആത്മഹത്യ ചെയ്തതില്‍ സിപിഎം ഭരിക്കുന്ന നഗരസഭയെയും അധ്യക്ഷ പി.കെ .ശ്യാമളയെയും സംരക്ഷിച്ച്‌ മുഖ്യമന്ത്രി നിയമസഭയില്‍. പ്രവാസി സംരംഭകന്‍, പി. ജയരാജനെ സമീപിച്ചതാണ് നഗരസഭാധ്യക്ഷയെ ചൊടിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിംബങ്ങളെ ഉപയോഗിച്ച്‌ സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കണ്ണൂര്‍ ആന്തൂരില്‍പ്രവാസി ആത്മഹത്യചെയ്തതിന് ഉത്തരവാദികള്‍ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയും അധ്യക്ഷ പി.കെ.ശ്യാമളയുമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭ പ്രക്ഷുബ്ധമാക്കിയത്.

No comments